വാളറ കമ്പിലൈനിന് സമീപം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Kerala

കോതമംഗലം ;ഇരുമ്പുപാലം വാളറ കമ്പിലൈനിന് സമീപം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.പ്ലാങ്കൂട്ടിൽ സുകുമാരൻ, കല്ലറയ്ക്കൽ ജോസ് എന്നിവരുടെ കൃഷികളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. തെങ്ങ്,കൊക്കൊ,വാഴ,ഏ ലം,തുടങ്ങി കൃഷിയിടങ്ങളിൽ നട്ടുവളർത്തിയിരുന്നതല്ലാം കാട്ടാനകൂട്ടം നശിപ്പിച്ചു.കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന ആനക്കൂട്ടം നേര്യമംഗലം മൂന്നാംമൈൽ ഭാഗത്തുനിന്നും കൃഷിയിടത്തിലെത്തിയത്.

മേഖലയിൽ കാട്ടാന ശല്യം വ്യാപകമായിട്ട് വർഷങ്ങളായി.അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം കർഷകർ ആരോപിച്ചു.കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ പല സ്ഥലങ്ങളിലും രാപകലന്യേ കാട്ടാനകൂട്ടം എത്തുന്നുണ്ട്.പലപ്പോഴും വാഹന ഗതാഗത തടസ്സപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *