ഇടുക്കി: മൂന്നാർ ജനതയുടെ പേടിസ്വപ്നമായ പടയപ്പയെന്ന കാട്ടാന വീണ്ടും നാട്ടിലിറങ്ങി. ഇക്കോ പോയിന്റിലാണ് പടയപ്പ രാവിലെ എത്തിയത്.
രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര യാത്ര.
പകൽ സമയങ്ങളിൽ സാധാരണ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്റ്. എന്നാൽ പടയപ്പയെത്തിയ സമയത്ത് റോഡിൽ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ധാരാളം വഴിയോരകടകൾ ഇവിടുണ്ട്. ഇതിൽ രണ്ടെണ്ണം തകർത്താണ് പഴങ്ങളെടുത്ത് കഴിച്ചത്.
മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി
