വൈദ്യുതി മുടങ്ങിയാല്‍ ഫോണും ഇന്റര്‍നെറ്റും മുടങ്ങുന്നത് പതിവാകുന്നു

Kerala Local News

കടുത്തുരുത്തി: വൈദ്യുതി മുടങ്ങിയാൽ ഫോണും, ഇൻ്റർനെറ്റും മുടങ്ങുന്നത് പതിവാകുന്നു. ഞീഴൂർ പഞ്ചായത്തിലെ പാറശേരിയിലും മുളക്കുളം പഞ്ചായത്തിലെ കാഞ്ഞിരംപാറ ഭാഗത്തുമാണ് മൊബൈൽ ബന്ധം തകരാറിലാകുന്നത്. പാറശേരിയിൽ സ്ഥിതി ചെയ്യുന്ന ബി.എസ്.എൻ.എൽ. ടവർ ഓഫായി പോകുന്നതാണ് മൊബൈൽ ബന്ധം തകരാറിലാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ടവറിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇൻവെട്ടറും, ജനറേറ്ററും പ്രവർത്തിക്കാത്തതാണ് കണക്ഷൻ വിട്ടു പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതി ബന്ധം തകരാറിലായാൽ കെ.എസ്.ഇ.ബി.ഓഫീസിൽ പോലും ഫോൺ വിളിച്ചു ചോദിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
പല തവണ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ല. എത്രയും വേഗം മൊബൈൽ ബന്ധം തകരാറിലാകുന്നത് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *