ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോഗസ്ഥരും അംഗീകൃത കൗണ്ടിംഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോംഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.
നെഞ്ചിടിപ്പോടെ പാർട്ടികൾ; വോട്ടെണ്ണൽ ആരംഭിച്ചു
