പൊടിപാറിയ പ്രചാരണത്തിനും വോട്ട് പിടിക്കലിനും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം എഴുതിയ വിധി ഇന്ന് വരും.കണക്കുകൾ കൂട്ടിയും കിഴിച്ചും വിജയ ക്കൊടി പാറിക്കാൻ കാത്തിരിക്കുകയാണ് മുന്നണികൾ. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭികുന്നതാണ്.തെക്കൻ കേരളത്തിലെ ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിൽ അത് 76.08 ശതമാനമായിരുന്നു സംസ്ഥാനത്തെ മൊത്തത്തിലുള്ള പോളിങ് ശതമാനം 73.56 ശതമാനവും. ഈ കണക്കുകൾ ആരെ തുണക്കും എന്ന് ഇന്ന് അറിയാം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നെഞ്ചിടിപ്പോടെ കാത്ത് കേരളം
