ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്ഫോടനം

Breaking National

കങ്കര്‍:നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഛത്തീസ്ഗഢിലെ കങ്കറില്‍ ഐ ഇ ഡി സ്ഫോടനത്തില്‍ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.പ്രകാശ് ചന്ദ് എന്ന കോണ്‍സ്റ്റബിളിനാണ് പരുക്കേറ്റത്. കാലുകള്‍ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഛോട്ടേപേത്തിയയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ പരുക്ക് സാരമുള്ളതല്ല.

ബിഎസ്‌എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരെയുമായി ക്യാമ്ബ് മാര്‍ബേഡയില്‍ നിന്ന് റെംഗഘട്ടി രെംഗഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്ബോഴാണ് സ്‌ഫോടനം നടന്നത്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.

ഛത്തീസ്ഗഢില്‍ പോളിംഗ് നടക്കുന്നതിന് ഒരു ദിവസം മുമ്ബാണ് സംഭവം. 90 അംഗ നിയമസഭയില്‍ നവംബര്‍ 7, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബറില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *