റായ്പൂര്‍: ഛത്തീസ്‌ഗഡില്‍ തിരഞ്ഞെടുപ്പിന് മൂന്നുനാള്‍ മാത്രം ശേഷിക്കെ, ബിജെപി നോവിനെ കൊലപ്പെടുത്തി.പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം. ബിജെപിയുടെ നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റായ രത്തൻ ദുബേയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ജില്ലയിലെ കൗശല്‍നാര്‍ മേഖലയിലാണ് സംഭവം. സില്ല പഞ്ചായത്ത് പ്രതിനിധിയാണ് ദുബേ. കൗശല്‍നറില്‍ പ്രചാരണത്തിന് വേണ്ടി പോയതായിരുന്നു ദുബെ. മഴു കൊണ്ടാണ് ദുബെയെ കൊലപ്പെടുത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ പുറത്തിറക്കിയിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.കൊലപാതകത്തെ ബിജെപി നേതാവ് ഓം മാഥുര്‍ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ പ്രവര്‍ത്തിയെ പാര്‍ട്ടി അപലപിക്കുന്നു, അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒക്ടോബര്‍ 20 ന് ബിജെപി പ്രവര്‍ത്തകൻ ബിര്‍ജു തരമിനെ ശര്‍ഖേഡ ഗ്രാമത്തില്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്‌ഗഡില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ 7 നും 17 നും. നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയോജക മണ്ഡലങ്ങളില്‍ പെടുന്നതാണ് നാരായണ്‍പൂരും.