തെലങ്കാന: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള ഒരു തഹസില്‍ദാരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വസതികളിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 4.56 കോടി കണ്ടെത്തി.
സര്‍വീസിലിരിക്കെ അഴിമതി നടത്തുകയും വരുമാനത്തിന് അപ്പുറം സ്വത്ത് സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപണം. പരിശോധനയില്‍ ഏകദേശം 4,56,66,660 രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കള്‍, പണമായി സൂക്ഷിച്ചിരുന്ന 2,07,00,000 രൂപയും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.