തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

National

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടിൽ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒൻപത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്.

വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലും മുൻപ് ഇ ഡി പരിശോധന നടത്തുകയും സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മന്ത്രിയുടെ വീട്ടിൽക്കൂടി പരിശോധന നടക്കുന്നത്. സെന്തിൽ ബലാജി കേസിൽ ഡിഎംകെ കടുത്ത പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിൽ കെ പൊൻമുടിയുടെ വീട്ടിലെ റെയ്ഡിലും പ്രതിഷേധം ആളിപ്പടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *