ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർക്കഥയാകുന്ന സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് സഹകരണ സംഘങ്ങളെന്ന് പറഞ്ഞ മന്ത്രി അവയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായും ആരോപിച്ചു. കൂടാതെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെല്ലാം സുരക്ഷിതമാണെന്ന് ജനങ്ങളെ അറിയിച്ച മന്ത്രി അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ ഇടപെടലെന്നും കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നാണ് സഹകരണ സംഘങ്ങൾ. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. .86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇഡി നടത്തുന്ന പരിശോധനകളെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *