കൊച്ചി : ലയൺസ് ക്ലബ് ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു .വരാപ്പുഴ ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഗവർണർ റോയ് വർഗീസ് പുരസ്‌കാരം സമ്മാനിച്ചു.ചടങ്ങിൽ
റീജനൽ ചെയർപേഴ്സൺ ലയൺ ബോധി തോമസ്,സെറ്റ് ഫോർ കിഡ്സ് പ്രിൻസിപ്പൽ സെക്രട്ടറി ലയൺ ക്യാപ്റ്റൻ ബിനു കുര്യാക്കോസ്, ലയൺസ് ക്ലബ്ബ് മീഡിയ പ്രിസിഡൻ്റ് ബേബി കെ പിലിപ്പോസ്, റീജണൽ ചെയർപേഴ്സൺ സി. എ.സാവിയോ, സോണൽ ചെയർ പേഴ്സൺ രവി ശങ്കർ ശർമ്മ, ലയൻസ് ക്ലബ്ബ് ട്രഷറാർ ഷിബു ഇ.ജെ, സെക്രട്ടറി കെ.കെ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
മനുഷ്യ കടത്ത്, ഓൺലൈൻ പണം തട്ടൽ,സൈബർ തട്ടിപ്പ് സംഘങ്ങളുടെ വാർത്ത,വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടൽ, കാട്ടാന ശല്യം, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക, കൊച്ചി -ധനുഷ്കോടി ദേശീയ പാത വികസനത്തിന്റെ കാലതാമസം,കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി കൊടുക്കണം, ആദിവാസി മേഖലയിലെ ദുരിതം,മണ്ണെണ്ണ വിഹിതം കുറഞ്ഞത് മൂലമുള്ള മലയോര മേഖലയിലെ ദുരിതം, മുല്ലപെരിയാർ വിഷയം, തുടങ്ങി കല സാംസ്‌കാരിക, കായിക ചലച്ചിത്ര വാർത്തകൾ ഉൾപ്പെടെ നിരവധി വാർത്തകളാണ് ഏബിൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ & മാനേജ്മെന്റിലെ മാധ്യമ പഠനവും, കോതമംഗലം എം. എ. കോളേജ് ഗ്രന്ഥശാലയിലെ എഴുപത്തിരണ്ടായിരത്തോളം പുസ്തകങ്ങൾക്കിടയിലെ ജോലിയുമെല്ലാമാണ് ഏബിളിന് എഴുത്തിന്റെ മേഖലയിൽ മുന്നോട്ടുള്ള യാത്രക്ക് കരുത്തു പകർന്നത് . കോതമംഗലം മാലിപ്പാറ ചെങ്ങമനാടൻ കുടുംബാംഗമാണ്.ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് അനിയ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ.