അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചനനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതു വരെ ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. സമയം പുലർച്ചെ 5.10 നാണ് ഭൂകമ്പം ഉണ്ടായത്, ഹെറാത്ത് നഗരത്തിന് വടക്ക് 29 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.