ജമ്മു കശ്മീരിൽ ഭൂചലനം

National

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 11.33-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കഴിഞ്ഞ ശനിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച്ച വൈകീട്ട് 4.57- ഓടെയായിരുന്നു 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

അതേസമയം, പുതുവർഷ ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ 48 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച മുതൽ 155 ഭൂചലനങ്ങളാണ് ജപ്പാനിൽ ഉണ്ടായത്. ജപ്പാനിൽ സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. മധ്യ ജപ്പാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 48 ആയി ഉയർന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദ്വീപ് രാഷ്ട്രത്തിൽ 155 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *