സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കഉളവാക്കുന്ന പുതിയ കണ്ടെത്തൽ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ കാരണമാകുന്നു.ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് കാരണമാകുന്നത്.