എറണാകുളം കുടുംബകോടതിയില്‍ ജഡ്ജി പക്ഷപാതപരമായും അപമര്യാദയായും പെരുമാറിയതായി പരാതി

Breaking Kerala

കൊച്ചി: ആലുവ കുടുംബ കോടതിയില്‍ ജഡ്ജി അപമര്യാദയായും പക്ഷപാതപരമായും പെരുമാറിയെന്നു പരാതിയുമായി ഹര്‍ജിക്കാരന്‍.കേസില്‍ പലതവണ കേരള ഹൈക്കോടതി വിചാരണക്ക് സമയം അനുവദിച്ചിട്ടും ഹൈക്കോടതിയുടെ ഓര്‍ഡര്‍ പരിഗണിക്കാതെ ഹര്‍ജി പോസ്റ്റ് ചെയ്യുകയും ഹര്‍ജിക്കാരന് മേല്‍ ഒരു ലക്ഷം രൂപ കോസ്റ്റ് അടിക്കുകയും ചെയ്തതായാണ് പരാതി.

ഹര്‍ജിക്കാരന്റെ അഭിഭാഷകന് എച്ച്‌1എന്‍1 പിടിപെട്ടു കിടപ്പിലായിട്ടും ഇക്കാര്യം പരിഗണിക്കാതെ വിചാരണ ക്ലോസ് ചെയ്യുകയും പുനര്‍ വിചാരണക്കായി പെറ്റിഷന്‍ ഫയല്‍ ചെയ്ത് ഹര്‍ജിക്കാരന് മേല്‍ ഒരു ലക്ഷം രൂപ കോസ്റ്റ് അടപ്പിക്കുകയുമായിരുന്നു.

കുടുംബ കോടതിയുടെ ഏകപക്ഷീയമായ ഇടപെടലിനെ തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് സ്റ്റേ ചെയ്തത്. ഹര്‍ജിക്കാരനു വേണ്ടി കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനു ട്രാന്‍സ്ഫര്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *