തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് അനാശാസ്യ- നിയമ വിരുദ്ധ പ്രവര്‍ത്തനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.ഇതിന്റെ മറവില്‍ നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എഫ്.ഐ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരസ്യ സംവാദത്തിന് ഡി.വൈ.എഫ്.ഐയെ വെല്ലുവിളിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പരിപാടിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കോവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനം ചെയ്തത് യൂത്ത് കോണ്‍ഗ്രസാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടു.