പത്തനംതിട്ടയില്‍ ബി ജെ പിക്കും യൂത്ത് കോണ്‍ഗ്രസിനും ഒരേ സ്വരം ആണെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം. പെരുനാട് ജിതിന്‍ കൊലപാതക കേസില്‍ ബി ജെ പി വാദം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏറ്റുപിടിച്ചതിന് പിന്നാലെയാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
പ്രതികളുടെ സംഘപരിവാര്‍ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടും യൂത്ത് കോണ്‍ഗ്രസ് ബിജെപി വാദം ഏറ്റുപിടിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണെന്ന ബി ജെ പിയുടെ വാദമാണ് യൂത്ത് കോണ്‍ഗ്രസും ഏറ്റുപിടിച്ചത്. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വിജയ് ഇന്ദുചൂഡനാണ് ബി ജെ പി അനുകൂല പ്രസ്താവന നടത്തിയിരിക്കുന്നത്.
അതേസമയം, പ്രതി വിഷ്ണു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വിഷ്ണുവിന് ആര്‍ എസ് എസുമായി ബന്ധമില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്നതിനിടയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. വിഷ്ണു പ്രദേശത്തെ പ്രമുഖ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആണെന്ന് സി പി ഐ എം നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.