ഗുവാഹതി: വീട്ടുജോലിക്ക് നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്ത അസം ഡി.എസ്.പി അറസ്റ്റില്‍.അസമിലെ ഗൊലാഘട്ട് ജില്ലയിലെ ലാചിത് ബൊർഫുഖാൻ പൊലീസ് അക്കാദമിയില്‍ ജോലി ചെയ്ത കിരണ്‍ നാഥിനെ ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് നിർബന്ധിച്ച് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നാണ് കിരണ്‍ ഉപദ്രവിച്ചിരുന്നത്. അയാളുടെ കുടുംബാംഗങ്ങളും കുറ്റകൃത്യത്തിന് കൂട്ടുനിന്നു. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നിരന്തരം ബലാത്സംഗം ചെയ്തിരുന്നതായി 15 കാരി പൊലീസിനു മൊഴി നല്‍കി. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ദെർഗാവോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് കിരണിനെതിരെ കേസെടുത്തത്.
അന്വേഷണത്തിനിടെ കിരണിനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് അസം ഡി.ജി.പി ഗ്യാനേന്ദ്ര പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.