സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. വിനോദ സഞ്ചാരത്തിന് നേട്ടമാകുന്ന തരത്തിലുള്ള ഇളവുകൾക്കാണ് ശുപാർശ ചെയ്തിട്ടുള്ളത്. ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്തുന്നത്. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി ടൂറിസം വകുപ്പുകളുടെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മാറ്റം.
അന്താരാഷ്ട്ര കോൺഫറൻസുകൾ,എക്സിബിഷനുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ്, മൈസ് ടൂറിസം എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈ ഡേയിൽ പ്രത്യേക ഇളവ് അനുവദിക്കും. ഇവിടെ മദ്യവിതരണം എങ്ങനെ വേണം എന്നത് ചട്ടങ്ങളിൽ വ്യക്തമാക്കും. ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേയിൽ മാറ്റം വരുത്തണമെന്ന് ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇത് പൂർണമായും അംഗീകരിച്ചില്ലെങ്കിലും ഭാഗീകമായി ഇളവുകൾ അനുവദിച്ചിരിക്കുകയാണ്.