മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയിൽ

Kerala

കൊല്ലം: മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. രട്ടക്കോണം – കോക്കാട് റോഡില്‍ വച്ച് ബൈക്കില്‍ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം കുമാറും സംഘം ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *