തിരുവനന്തപുരം: നഗരത്തില്‍ രാത്രി വെളുക്കുവോളം എക്സൈസ് എൻഫോസ്മെൻറ് ആൻറ് ആൻറി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിെൻറ സ്പെഷ്യല്‍ സ്ക്വാഡിെൻറ വൻ ലഹരിവേട്ട.ഇന്നലെ രാത്രി ഏഴ് മണിമുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നത്. ഇതിനിടെ, നിരവധി യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി. ശാസ്ത്തമംഗലത്തെ ഐസ്ക്രീം പാര്‍ലറില്‍ വെച്ച് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത് വേറ്റിക്കോണം(31), അമ്ബാടിഹൗസില് രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5ഗ്രാം എം.ഡി.എം.എ പിടികൂടി. വൻ തോതില്‍ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വെച്ചു വില്‍പ്പന നടത്തിയതിനു ശ്രീജിത്തിെൻറ സഹോദരൻ കഴിഞ്ഞമാസം എക്സൈസിെൻറ പിടിയിലായിരുന്നു. ഇയാളിപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
പ്രാവച്ചമ്ബലം ഭാഗത്തുനിന്നും ഔഷധി ഭവനില്‍ വിഷ്ണു(29), പെരിങ്ങമല ഭാഗത്തുനിന്നും നെല്ലിവിള പുന്നവിള വീട്ടില്‍ മുഹമ്മദ് ആദില്‍(28)നെ എം.ഡി.എം.എയുമായി പിടികൂടി. ഇവരില്‍ നിന്നും ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും പിടികൂടി.
ബംഗുളൂരുവില്‍ നിന്നും വൻതോതില്‍ രാസവസ്തുക്കള്‍ കൊണ്ടുവന്നു വ്യവസായിക അടിസ്ഥാനത്തില്‍ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണിപ്പോള്‍ പിടിയിലായതെന്ന് എക്സൈസ് പറയുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണിവര്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ തെളിവ് ശേഖരണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.
രാത്രിയില്‍ യുവാക്കള്‍ ബൈക്കുകളിലും സ്കൂട്ടറുകളിലും കറങ്ങി നടന്നു ഇത്തരത്തിലുള്ള ലഹരി കച്ചവടം നടത്തിവരുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ വരും ദിവസങ്ങളിലും പരിശോധന ശക്തതമാക്കുവാനാണ് തീരുമാനം. എക്സൈസ് ഷാഡോ ടീമിെൻറ സമയോചിതമായ ഇടപെടലാണ് ഈ വൻ ശൃംഖലയെ പിടികൂടാൻ സഹായകമായത്. പ്രതികളുടെ ദേഹപരിശോധ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സുഭാഷിെൻറ സാന്നിധ്യത്തിലാണ് നടത്തിയത്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബി.എല്‍.ഷിബുവിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഇൻസ്പെക്ടര്‍ ആര്. രതീഷ്, പ്രിവൻറീവ് ഓഫീസര്‍ സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍രാജൻ, കൃഷ്ണപ്രസാദ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.