ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

Kerala

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറയുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണ് എന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *