പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി മേയ് ഒന്നു മുതൽ നടപ്പാക്കും

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതി പരിഷ്കരിക്കുമെന്നാണ് ​ഗതാ​ഗത മന്ത്രിയായി ചുമതലയേറ്റശേഷം മന്ത്രി ​ഗണേഷ് കുമാർ വ്യക്തമാക്കിയത്. മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുകയാണ്.

ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് (കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്നു) ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പുതിയ പരിഷ്കാരം.

കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിങ് സ്കില്ലുമാണ് നിലവിൽ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.

മോട്ടർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാൽ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്കൂളുകളാണെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.

ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ

Leave a Reply

Your email address will not be published. Required fields are marked *