പെരുവ : ഡ്രീംസ് കുടുംബ കൂട്ടായ്മയുടെ കുടുംബ സംഗമവും ഓണാഘോഷവും മനോജ് കുമാർ മലയിന്റെ വസതിയിൽ വച്ച് നടത്തി. ചെയർമാൻ എ കെ അരുണിന്റെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ ഇ. സി സോമൻ സ്വാഗതം ആശംസിച്ചു. പതിനാറാം വാർഡ് മെമ്പർ പോൾസൺ ആനക്കുഴിയിൽ കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ വിജയൻ നാൽപ്പതുപറ മറ്റത്തിനുള്ള ചികിത്സാ സഹായം ഡ്രീംസ് കുടുംബാംഗങ്ങളിൽ നിന്നും കൺവീനർ കെ ആർ രവീന്ദ്രൻ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളുടെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് വിനു എം എസ്, അഖിൽ ബി നായർ, ടി എൻ പ്രതാപൻ, മായ അശോക്, ശ്രീജ ബാനർജി, മനോജ് കുമാർ മലയിൽ എന്നിവർ സംസാരിച്ചു.