പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു. ഛായാമുഖി, മഹാസാഗരം, തുടങ്ങിയ പ്രശസ്ത നാടകങ്ങൾ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണൻ. മകര ധ്വജൻ, മണി കർണിക തുടങ്ങിയ നാടകങ്ങളും ഒരുക്കി. സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.
നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു
