ഡോ.വന്ദനദാസ് കൊലക്കേസിലെ സി.ബി.ഐ അന്വേഷണ ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി ഹൈകോടതി

Breaking Kerala

കൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഓക്ടോബര്‍ മൂന്നിന് പരിഗണിക്കാൻ മാറ്റി.വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ മാറ്റിവെച്ചത്.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വൈദ്യപരിശോധനക്ക് മേയ് പത്തിന് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *