കൊച്ചി: ഡോക്ടർ വന്ദനയെ ആശുപത്രിയിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് വന്ദനയുടെ പിതാവ് മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി സന്ദീപിന്റെ ജാമ്യഹർജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.പോലീസ് ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകുകയാണെന്നും രിയായ അന്വേഷണത്തിന് പോലീസിന് താൽപ്പര്യമില്ലെന്നും കുടുംബം ഹർജിയിൽ ആരോപിക്കുന്നു. അതേസമയം കേസിൽ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, കുറ്റപത്രം നൽകിയ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഡോക്ടർ വന്ദനുടെ കൊലപാതകം: ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും
