കൊല്ലം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. റിമാൻഡിലായ റുവൈസിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയയ്ക്കും. ഷഹനയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിക്കായി പൊലീസ് കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുമാണ് റുവൈസിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.