കുട്ടനാട്: ഇന്ത്യയുടെ കാര്‍ഷിക ഉന്നതിക്ക് മഹത്തായ സംഭാവന നല്‍കിയ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള ഡെവലപ്പ്മെന്റ് ആന്റ് കള്‍ച്ചറല്‍ സോസൈറ്റി അനുശോചനം രേഖപ്പെടുത്തി.
കുട്ടനാടിന്റെ ഭൂമിശാസ്ത്രവും ഉദ്പ്പാദന വെല്ലുവിളികളും നേരിട്ടറിയാവുന്ന കുട്ടനാട്ടുകാരന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍ കുട്ടനാടിന്റെ കാര്‍ഷികാഭിവൃദ്ധിക്കും കര്‍ഷകസംരക്ഷണത്തിനുമായി ദീര്‍ഘാവിക്ഷണത്തോടെ കൊണ്ടുവന്ന കുട്ടനാടിന്റെ സ്വപ്ന പദ്ധതി 2137 കോടിയുടെ കുട്ടനാട് പാക്കേജ് രാഷ്ട്രീയ പടലപിണക്കത്തിന്റെയും അവകാശവാദങ്ങളുടെയും പേരില്‍ അട്ടിമറിക്കപ്പെട്ടത് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് കേരള ഡെവലപ്പ്മെന്റ് ആന്റ് കള്‍ച്ചറല്‍ സോസൈറ്റി ചെയര്‍മാന്‍ ജെയ്സപ്പന്‍ മത്തായി പറഞ്ഞു.
ഇന്ത്യയുടെ ഹരിത വിപ്ലവ നായകന്റെ വേര്‍പാടിലുള്ള ദുഃഖസൂചകമായി യോഗം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ്. കെ.ജി അധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തി, ഷാജി മഠത്തില്‍, അഡ്വ. സെര്‍ജി ജോസഫ്, സൂസന്‍ തോമസ്, സന്തോഷ് മാപ്പിളശേരി, ജോമി പുറപ്പുംതാനം, കൊച്ചുമോന്‍ അമ്പലപ്പുഴ, ഉണ്ണികൃഷ്ണന്‍, കെ.ജി പ്രകാശ്ബാബു, അനിയന്‍ കൊളുത്ര, ആന്റണി എടത്വാ, ഷാജി നെല്ലിക്കുന്നത്, പ്രസന്നകുമാരി, സജി പാലസ്, അലക്സ് സജി എന്നിവര്‍ പ്രസംഗിച്ചു.