ഡോക്ടർ ഷഹ്നയുടെ മരണം; റുവൈസിന് പിജി പഠനം തുടരാം

Kerala

കൊച്ചി: ഡോ. ഷഹ്നയുടെ മരണത്തിൽ പ്രതിയായ ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
സ്ത്രീധന പ്രശ്‌നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസിൽ റുവൈസിന് കോടതി ജാമ്യം നൽകിയിരുന്നു.
ഈ കേസിലാണ് ഡോ. റുവൈസിന്റെ പിജി പഠനം ആരോഗ്യ സർവകലാശാല വിലക്കിയത്. പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനഃപ്രവേശനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ കോളജ് അധികൃതർ തടയണമെന്നും ഉത്തരവുണ്ട്.സർജറി വിഭാഗം പി ജി വിദ്യാർഥിനിയായ ഷഹനയെ ഡിസംബർ നാലിന് രാത്രിയാണ് മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എല്ലാവർക്കും പണമാണ് വലുതെന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *