ദീപാവലി ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍

Kerala

ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ . സമഭാവനയോടെ എല്ലാരും ഒന്നായി ആഘോഷിച്ച്‌ ഈ ദീപാവലിയുടെ വെളിച്ചം ലോകം മുഴുവൻ പരത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം ദിപാവലി സന്ദേശത്തില്‍ പറയുന്നു.’ഏതൊരു ജനതയുടെയും ആഘോഷങ്ങള്‍ക്ക് പിന്നില്‍ പല കഥകള്‍ ഉണ്ടായിരിക്കും. അതിന്റെയെല്ലാം ഉള്‍ക്കാമ്ബ് നൻമയുടെയും സ്നേഹത്തിന്റെയും വിജയമായിരിക്കും. ദീപാലങ്കാരങ്ങള്‍ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്. ദീപങ്ങള്‍ അലങ്കരിക്കുമ്ബോഴും രംഗോലി ഇടുമ്ബോഴും മധുരം പങ്കുവയ്ക്കുമ്ബോഴും സാര്‍ത്ഥകമായ മനുഷ്യ കൂട്ടായ്മയാണ് ഉണ്ടാകുന്നത്.

ആഘോഷങ്ങള്‍ ആഘോഷങ്ങളാകുന്നത് ആ കൂട്ടായ്മ കൊണ്ടാണ് , പങ്കിടലിന്റെ ആനന്ദം കൊണ്ടാണ്. സമഭാവനയോടെ എല്ലാരും ഒന്നായി ആഘോഷിച്ച്‌ ഈ ദീപാവലിയുടെ വെളിച്ചം ലോകം മുഴുവൻ പരത്താൻ സാധിക്കട്ടെ. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.’ എന്നാണ് ആശംസ സന്ദേശത്തില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *