ജില്ലാതൊഴില്‍മേള സ്‌പെക്ട്രം 2023-24 ഒക്ടോബര്‍ മൂന്നിന് ഏറ്റുമാനൂര്‍ ഗവ.ഇന്റര്‍നാഷണല്‍ ഐടിഐയില്‍

Local News

ഏറ്റുമാനൂര്‍: ജില്ലയിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് ഐ.ടി.ഐ കളുടെ നേതൃത്വത്തില്‍ ജില്ലാതൊഴില്‍മേള സ്‌പെക്ട്രം 2023-24 ഒക്ടോബര്‍ മൂന്നിന് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ ഐ.ടി.ഐയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് എക്കണോമി മിഷനുവേണ്ടി ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന സംവിധാനമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റവുമായി ചേര്‍ന്ന് നിന്ന് ഐ.ടി.ഐ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച എല്ലാവര്‍ക്കും മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ജില്ലകള്‍ തോറും തൊഴില്‍മേളകള്‍ നടത്തി വരുകയാണ്.

മേളയുടെ നടത്തിപ്പിനായി കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് എം. എഫ്.സാംരാജ് (രക്ഷാധികാരി )ഏറ്റുമാനൂര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ.സന്തോഷ് കുമാര്‍(കണ്‍വീനര്‍)എന്നിവുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആര്യ രാജന്‍ നിര്‍വഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള 60 ഓളം തൊഴില്‍ ദാദാക്കളും രണ്ടായിരത്തിലധികം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലേയും സമീപ ജില്ലകളിലേയുമുള്ള ഐ.ടി.ഐ. പരിശീലനം വിജയകരമായി പൂര്‍ത്തിച്ച മുഴുവന്‍ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ.സന്തോഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പല്‍ സിനി എം മാത്യൂസ്, പള്ളിക്കത്തോട് ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ജോണ്‍സണ്‍ മാത്യു, പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹി എന്‍. എന്‍. തങ്കപ്പന്‍, പി.എസ്.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *