തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിയ്ക്ക് ആശ്വാസം. ഹർജി ലോകായുക്ത തള്ളി. മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിധിയെഴുതി. പൊതുഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ലോകായുക്ത വിധിയെഴുതി. വിധി പറയുന്നതില്‍നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും തള്ളി.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ സർക്കാരിന് ആശ്വാസം; ഹർജി ലോകായുക്ത തള്ളി
