സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

Breaking Entertainment

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു. കൂടാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കെ ബാബു എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു. ഉണ്ണി മുകുന്ദനെ നായകനായ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിന് പിന്നാലെയാണ് വിഷ്ണു മോഹന്റെ വിവാഹം നടന്നത്. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ബിജു മേനോനും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന വിഷ്ണുവിന്റെ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *