കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി രംഗത്ത് വന്നു. ഫറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം പരിപാടി റദ്ദാക്കി. തന്റെ ധാർമിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് സ്റ്റുഡൻ്റ്സ് യൂണിയൻ പറഞ്ഞത്. ഈ പ്രവര്‍ത്തിയിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്ന് ജിയോ ബേബി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.