കണ്ണൂര്: ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റേയും കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിയുടേയും സാന്നിധ്യത്തിലാണ് അംഗത്വം നൽകിയത്.
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയുടെ ഭാഗമാകുമെന്നാണ് ഇരുവരുടെയും അംഗത്വത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം.ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥും ബിജെപിയിൽ ചേർന്നിരുന്നു.