കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ് പുറത്ത്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് കെ ബാബുവാണ് നിർണായക നിർദ്ദേശം നൽകിയത്.അതേസമയം റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു.നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിൻറെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. തുടർന്നാണ് പുതിയ വിധി.
നടിയെ ആക്രമിച്ച കേസ്; ദിലീപിന് വൻ തിരിച്ചടി
