ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ദുബായിലേക്ക് വജ്രം കടത്താന്‍ ശ്രമിച്ച നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടി. ജനുവരി 10ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പ്രതികളില്‍ നിന്ന് 13.8 കോടി രൂപയുടെ വജ്രങ്ങളും വിദേശ കറന്‍സികളും പിടികൂടിയിരുന്നു.
7.77 കോടി രൂപ വിലമതിക്കുന്ന 8053 കാരറ്റ് ഭാരമുള്ള വജ്രങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ ബെംഗളൂരു വിമാനത്താവളത്തില്‍ ബുധനാഴ്ച പിടികൂടിയിരുന്നു.
ചിക്കബല്ലാപ്പൂര്‍ സ്വദേശികളായ 36ഉം 38ഉം വയസുള്ള ഇവര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനാണ് എത്തിയത്. വജ്രങ്ങള്‍ ചോക്ലേറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത വിദേശ കറന്‍സി യുഎസ് ഡോളറും യുഎഇ ദിര്‍ഹവുമാണ്.ഡിഐആര്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുംബൈയില്‍ നിന്നാണ് തങ്ങള്‍ വജ്രങ്ങള്‍ എത്തിച്ചതെന്നും കടത്താന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും തങ്ങളുടെ കൂട്ടാളികള്‍ വജ്രങ്ങളും വിദേശ കറന്‍സികളും കടത്തുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികളില്‍ നിന്ന് 6.03 കോടി രൂപയുടെ വജ്രങ്ങളും 9.83 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തു, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
13.8 കോടിയുടെ വജ്രങ്ങൾ കടത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ
