പാലക്കാട്: ധോണിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. ധോണി ചേറ്റിൽവെട്ടിയ ഭഗവതി ക്ഷേത്രത്തിനു സമീപമാണ് പുലിയുടെ കാൽപാടുകൾ കണ്ടത്. ഉമ്മിനി ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല.പ്രദേശവാസി ഷംസുദ്ദീന്റെ വീടിനു പുറത്ത് നായ കുരയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ നായയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ വീടിനു സമീപത്ത് കണ്ടത്.നായയെ വലിച്ചിഴച്ചുകൊണ്ടുപോയതു പോലുള്ള അടയാളങ്ങളും കണ്ടെത്തി. ആർആർടി സംഘമെത്തി ഇത് പുലിയുടെ കാൽപാടുകൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
ധോണിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ
