ആലപ്പുഴ: സര്‍ക്കാരിനെതിരായ വിചാരണ സദസ്സ് ധര്‍മ്മടത്ത് നിന്ന് ആരംഭിക്കാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് കൺവീനർ എം എം ഹസൻ ആണ് ഇക്കാര്യം അറിയിച്ചത്. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള്‍ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രണ്ടാം തീയതി മുഖ്യമന്തിയുടെ നിയോജക മണ്ഡലമായ ധര്‍മ്മടത്ത് സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു