ധനുഷ് ചിത്രം ഡി51ന്റെ ചിത്രീകരണം നിർത്തിവെച്ച് പോലീസ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുപ്പതിയിൽ ആണ് നടക്കുന്നത്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഷൂട്ടിംഗ് കാണാൻ എത്തിയ ജനക്കൂട്ടം കാരണം തിരുപ്പതി നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ധനുഷ് ശേഖർ കമ്മുലയ്‌ക്കൊപ്പമുള്ള ഈ ചിത്രത്തിന് ‘ഡി51’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
എന്നാൽ കൃത്യമായ പ്ലാനോടെ അടുത്ത ദിവസം തന്നെ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. അത് ക്രമാനുഗതമായി പുരോഗമിക്കുകയാണ്. അതുപോലെ തന്നെ അനുഗ്രഹം തേടി പ്രശസ്തമായ തിരുമല ബാലാജി ക്ഷേത്രത്തിൽ ഏതാനും ദിവസം മുൻപ് ധനുഷ് എത്തിയിരുന്നു.