ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ദമ്പതികളുടെ കേസ് ഹൈകോടതി തള്ളി

Cinema

ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്ബതികള്‍ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.11-ാം ക്ലാസില്‍ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി മധുര മേലൂര്‍ സ്വദേശിയായ കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്ബതികള്‍ അന്ന് ആവശ്യപ്പെട്ടത്.

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂര്‍ കോടതിയില്‍ ദമ്ബതികള്‍ നല്‍കിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച്‌ വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കാര്‍ത്തിരേശന്‍ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയില്‍ ഈ കേസില്‍ വാദം നടക്കുകയാണ്.

ഇപ്പോഴിതാ ഈ കേസില്‍ മധുരൈ ഹൈക്കോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്. ഹരജിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹര്‍ജി സമര്‍പ്പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് രാമകൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *