മടിക്കേരിയില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍

Local News National

മംഗളൂരു: കര്‍ണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയില്‍ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് (27) മരിച്ചത്. രണ്ടു വര്‍ഷമായി വനം റിസര്‍ച്ച്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി.

ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Leave a Reply

Your email address will not be published. Required fields are marked *