ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ സ്വിസ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൂറിച്ചിൽ നിന്നുള്ള യുവതി ലെന ബർഗർ ആണ് കൊല്ലപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.
പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഗുര്‍പ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടുകോടി രൂപയും ഗുര്‍പ്രീതില്‍നിന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സർക്കാർ സ്‌കൂളിന്റെ മതിലിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 30 വയസുള്ള സ്ത്രീയുടെ മൃതദേഹമാണ് കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാറിൽ മൃതദേഹം തിലക്നഗറിലേക്ക് കൊണ്ടുപോയി. കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ഇയാൾ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത്. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു.
സ്വിറ്റ്‌സർലൻഡിൽ വച്ചാണ് യുവതിയും ഗുർപ്രീതും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ബർഗറിനെ കാണാൻ ഗുർപ്രീത് പലപ്പോഴും സ്വിറ്റ്‌സർലൻഡിൽ പോയിരുന്നു. ബെർഗറിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഗുർപ്രീത് സംശയിച്ചു. ഇതായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും അതിനാലാണ് യുവതിയുമായി ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.