ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു

Breaking National

ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്.
രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരസൂചിക ശരാശരി 400 ലെത്തി. വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ദേശീയപാതയിൽ അടക്കം ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *