ന്യൂഡൽഹി: കൈലാഷ് കോളനി സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്നിൽ ചാടി 25 കാരൻ ആത്മഹത്യ ചെയ്തു. ഈസ്റ്റ് കൈലാഷ് സ്വദേശിയായ അജയ് അർജുൻ ശർമ്മയാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി സിസിടീവീ ദൃശ്യങ്ങൾ ശേഖരിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രയോഗിച്ച് പോലീസ് ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മെട്രോ സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും വാർത്താ ഏജൻസിയായ പിടിഐയിൽ റിപ്പോർട്ട് ചെയ്തു
അതേസമയം ഡൽഹിയിൽ സമാനസംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് .കഴിഞ്ഞ മാസം നോയിഡയിലെ മെട്രോ സ്റ്റേഷനിൽ ഒരാൾ മെട്രോ ട്രെയിനിന് മുന്നിൽ ചാടി മരിച്ചിരുന്നു. ഡൽഹിയിലെ തിലക് നഗർ പരിസരത്ത് മെട്രോ ട്രെയിനിന് മുന്നിൽ ഒരാൾ ചാടിയതാണ് മറ്റൊരു ദൗർഭാഗ്യകരമായ സംഭവം.