ന്യൂഡല്‍ഹി: സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഓള്‍ഡ് സീമാപുരിയില്‍ ഗവ.ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്‍ ജീവനൊടുക്കിയത്. ബാഗില്‍ നിന്നും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ സ്വദേശിയായ അശുതോഷാണ് മരിച്ചത്.സാമ്ബത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു. ജില്ലാ ക്രൈം സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജി.ടി.ബി. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.