ഡൽഹി ഐഐടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ബി-ടെക് അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷ് ആഷ്നയെ (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ആത്മഹത്യയെക്കുറിച്ച് ഡൽഹി കിഷൻഗഡ് പോലീസ് സ്റ്റേഷന് വിവരം ലഭിച്ചത്. ആയുഷിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ദിവസം 17 വയസ്സുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയുടെ ആത്മഹത്യാ വിവരം പുറത്ത് വരുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പാണ് കോട്ടയിലേക്ക് മാറിയത്. പേയിംഗ് ഗസ്റ്റായി താമസിച്ച് വരുന്നതിനിടെയിലാണ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.