രാജ്യ തലസ്ഥാനത്ത് അതിശൈത്യം രൂക്ഷമായതോടെ സ്കൂളുകൾക്ക് നൽകിയിരുന്ന അവധി വീണ്ടും ദീർഘിപ്പിച്ചു

National

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം രൂക്ഷമായതോടെ സ്കൂളുകൾക്ക് നൽകിയിരുന്ന അവധി വീണ്ടും ദീർഘിപ്പിച്ചു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവൻ സ്കൂളുകൾക്കും ജനുവരി 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി അഷിതി പുറത്തുവിട്ടിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി നൽകിയിരുന്നു. നാളെ ക്ലാസുകൾ പുനരാരംഭിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

ഏതാനും ആഴ്ചകളായി ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ അന്തരീക്ഷതാപനില താഴ്ന്ന നിലയിലാണ്. ഇന്ന് രാവിലെ 8.2 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ താപനില. വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില താഴ്ന്നതിനാൽ മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *