ഡല്‍ഹി: ഡല്‍ഹിയില്‍ കൊടും തണുപ്പ്. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 11 ട്രെയിനുകള്‍ ഞായറാഴ്ച വൈകിയാണ് ഓടുന്നതെന്നാണ ്‌റിപ്പോര്‍ട്ട്. ഡല്‍ഹി ഐജിഐ എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സീറോ ദൃശ്യപരിധിയാമ് രേഖപ്പെടുത്തുന്നത്.
ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊടുംതണുപ്പാണ്. ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ദൃശ്യപരിധി കുറയ്ക്കുകയും ദേശീയ തലസ്ഥാനത്ത് റെയില്‍, വിമാന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഡല്‍ഹി, വടക്കന്‍ ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞാണ് നിരീക്ഷിക്കപ്പെട്ടത്. പഞ്ചാബ്, വടക്കുപടിഞ്ഞാറന്‍ ഹരിയാന, പശ്ചിമ രാജസ്ഥാന്‍, കിഴക്കന്‍ മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കടുത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.